ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ ഗവേഷണ വിദ്യാര്‍ഥിയും ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന് നേതാവുമായ ഉമര്‍ ഖാലിദ് ആക്രമിക്കപ്പെടുന്നത് മുസ്ലിം ആയതിനാലാണെന്ന് പിതാവ് സയ്യിദ് ഖാസിം ഇല്യാസ്.
മകന് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. കോടതിയില്‍ കീഴടങ്ങാന്‍ മകനോട് അഭ്യര്‍ഥിക്കുന്നു. അന്വേഷണം നടന്നശേഷം കോടതി തീരുമാനം എടുക്കട്ടെ. മാധ്യമങ്ങള്‍ അവനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു. മാധ്യമങ്ങളല്ല കോടതി തീരുമാനിക്കട്ടെ- ഇല്യാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയാണ് തന്റെ മകന് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരോധിത സംഘടനയായ സിമിയുമായി മുന്‍പ് തനിക്കുണ്ടായിരുന്ന ബന്ധം ചൂണ്ടിക്കാട്ടിയും ഖാലിദ് വവേട്ടയാടപ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സിമിയുമായുള്ള ബന്ധം 1985 ല്‍ ഉപേക്ഷിച്ചുവെന്ന് ഇല്യാസ് അവകാശപ്പെട്ടു. അതിനുശേഷമാണ് ഉമര്‍ ഖാലിദ് ജനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജെ.എന്‍.യു സംഭവങ്ങളുടെ കേന്ദ്രബിന്ദു ഉമന്‍ ഖാലിദ് ആണെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. തീവ്ര ഇടത് സംഘടനയായ ഡി.എസ്.യുവിന്റെ നേതാവ് ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം കാമ്പസിലെ സബര്‍മതി ധാബയ്ക്കടുത്ത് കശ്മീരുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
Discussion about this post