കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ പുറത്തുവിട്ട സർവ്വേ ഫലം തള്ളി സിപിഎം നേതാവും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എംവി ജയരാജൻ. ഇടതുപക്ഷമില്ലാത്ത പാർലമെന്റ് എന്നത് ബിജെപി അജണ്ടയാണെന്നും ആ തീരുമാനമാണ് മാദ്ധ്യമങ്ങൾ സർവ്വേ എന്ന പേരിൽ പുറത്തുവിട്ടതെന്നുമാണ് എംവി ജയരാജൻ വിമർശിക്കുന്നത്.
മുൻകാലങ്ങളിൽ സമാനരീതിയിലുള്ള സർവ്വേ ഫലങ്ങൾ വിവിധ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും പ്രവചനങ്ങൾ പൊളിഞ്ഞുവീഴുന്നത് നാം കണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിഷ്പക്ഷ’ മാദ്ധ്യമങ്ങൾ സർവേ രൂപത്തിൽ ബിജെപി ലക്ഷ്യസാക്ഷാത്ക്കാരത്തിന് കീഴടങ്ങി എന്നതാണ് ഇന്ന് പുറത്തുവന്ന സർവേഫലങ്ങൾ അടിവരയിടുന്നത്. സമകാലിക സാഹചര്യത്തിൽ മാദ്ധ്യമ കീഴ് പ്പെടൽ അറിയുന്നതുകൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി, എൽഡിഎഫിന് പൂജ്യം എന്നതായിരിക്കും മാദ്ധ്യമ സർവേഫലം എന്നത് മുൻകൂട്ടി പ്രഖ്യാപിച്ചത്. കേരളത്തിൽ എൽഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക് പ്രഖ്യാപിക്കുന്നവരുടെ വിധേയത്വം 4ന് തുറന്നുകാട്ടപ്പെടുമെന്നുറപ്പാണ്. രാജ്യത്ത് ഇൻഡി മുന്നണിയും കേരളത്തിൽ എൽഡിഎഫും മികച്ച വിജയം നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post