ന്യൂഡൽഹി: വോട്ടെണ്ണലിന് ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ചുവെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങളുടെ വസ്തുതാ വിവരങ്ങളും വിശദാംശങ്ങളും പങ്കുവെക്കാൻ കോൺഗ്രസ് നേതാവ് ജയറാം രമേശിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം തിരഞ്ഞെടുപ്പ് സമിതി ആരാഞ്ഞിട്ടുണ്ട്
“നിങ്ങൾ ഒരു ദേശീയ പാർട്ടിയുടെ ഉത്തരവാദിത്തമുള്ള പരിചയസമ്പന്നനും വളരെ മുതിർന്ന നേതാവുമായതിനാൽ, വോട്ടെണ്ണൽ ദിവസത്തിന് തൊട്ടുമുമ്പ് നിങ്ങൾ ഇത്തരമൊരു പരസ്യ പ്രസ്താവന നടത്തിയത് , വസ്തുതകളുടെയും സത്യമെന്ന് നിങ്ങൾ വിശ്വസിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണെന്നാണ് ഞങ്ങൾ കരുതുന്നത് . അതിനാൽ അമിത് ഷാ വിളിച്ചു എന്ന് പറയപ്പെടുന്ന ആ 150 മജിസ്‌ട്രേറ്റുമാരുടെ വിശദാംശങ്ങൾ ഞങ്ങൾക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ആഭ്യന്തര മന്ത്രി നടത്തിയതായി ആരോപിക്കപ്പെടുന്ന ഈ കോളുകളുടെ ,വസ്തുതാപരമായ വിശദാംശങ്ങൾ ഇന്ന് വൈകുന്നേരം 7 മണി ക്ക് ഞങ്ങളുമായി പങ്കിടുവാൻ താങ്കളോട് ഇതിനാൽ ആവശ്യപ്പെടുന്നു. താങ്കൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് ഈ കാര്യത്തിന്മേൽ ഉചിതമായ നടപടിയെടുക്കാനും സാധിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ജയറാം രമേശിന് അയച്ച കത്തിൽ വ്യക്തമാക്കി.
Discussion about this post