പാറ്റ്ന: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിജയിക്കുമെന്ന എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ ട്രോളി ബി ജെ പി എംപി രവിശങ്കർ പ്രസാദ്. വെറും ദിവാ സ്വപ്നം കണ്ടു നടന്നത് കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും മോദിയെ വിമർശിക്കുന്ന സമയം കൊണ്ട് കോൺഗ്രസ് ഗ്രൗണ്ടിലിറങ്ങി പണിയെടുക്കണമെന്നും രവിശങ്കർ പ്രസാദ് തുറന്നടിച്ചു.
“ആളുകൾക്ക് പകൽ സമയത്ത് സ്വപ്നം കാണാൻ കഴിയും, അതിന് നിയന്ത്രണമില്ല. എന്നാൽ അത് കൊണ്ട് റിസൾട്ട് ഉണ്ടാകണമെന്നില്ല. അവർ ദിവാസ്വപ്നം കാണുന്നത് നിർത്താത്തത് കൊണ്ടാണ് കോൺഗ്രസ് മോശം പ്രകടനം നടത്തുന്നത് . അവർ മണ്ണിൽ പണിയെടുത്ത് പൊതുജനങ്ങളുടെ വിശ്വാസം നേടണം, പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്നതും അധിക്ഷേപിക്കുന്നതും അവസാനിപ്പിക്കണം”. രവിശങ്കർ പ്രസാദ് പറഞ്ഞു.
അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായെയും രവി ശങ്കർ പ്രസാദ് പ്രശംശിച്ചു. അമിത് ഷായുടെ തന്ത്രങ്ങളും മോദിയുടെ വിശ്വാസതയും കാരണമാണ് മുമ്പ് ബി ജെ പി ക്ക് വലിയ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യ, ഒഡീഷ, പശ്ചിമ ബംഗാൾ, കർണാടക, തെലങ്കാന എന്നിവടങ്ങളിലും ഇപ്പോൾ ബി ജെ പി യെ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post