ഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് അഭിഭാഷകരുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റിലേക്ക് അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും പാക്ക് വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം.
പട്യാല ഹൗസ് കോടതിയിലെ അഭിഭാഷകര്‍ക്ക് പുറമേ ഡല്‍ഹിയിലെ മറ്റുകോടതികളിലെ അഭിഭാഷകരും ചേര്‍ന്നാണ് പ്രതിഷേധ പ്രകടനം. രാജ്യേദ്രാഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഡൽഹി സർവകലാശാല മുൻ അധ്യാപകനായ എസ്.എ.ആർ ഗീലാനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകരുടെ പ്രതിഷേധം.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെയും മാധ്യമ പ്രവര്‍ത്തകരെയും പട്യാലഹൗസ് കോടതിയിലെ അഭിഭാഷകര്‍ മര്‍ദിച്ചിരുന്നു.
ഇതിനെതിരെ ബാര്‍ കൗണ്‍സില്‍ വരെ രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള പ്രതിഷേധ സൂചകമായാണ് അഭിഭാഷകരുടെ പ്രകടനമെന്നാണ് സൂചന.
Discussion about this post