സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ഇന്ന് വ്യാപകമാണ്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സം സംഭവിക്കുമ്പോഴാണ് സ്‌ട്രോക്ക് വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ രക്തക്കുഴലുകളില്‍ കൊഴിപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില പച്ചക്കറികളും പഴങ്ങളും ഏതൊക്കെയാണെന്ന് പരിചയപ്പെടാം. ആന്റി-ഓക്‌സിഡന്റുകള്‍ നിറഞ്ഞ ഇവ സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ബീറ്റ്റൂട്ട്
രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ ഡയറ്റില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയില്‍ നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മികച്ചതാക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ ആന്റി-ഓക്സിഡന്റുകള്‍ ശരീരവീക്കം ഒഴിവാക്കാന്‍ സഹായിക്കും.
റെഡ് ബെല്‍ പെപ്പര്‍
റെഡ് ബെല്‍ പെപ്പറില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി-ഓക്‌സിഡന്റുകള്‍ ശരീരവീക്കവും ഓക്‌സിഡേറ്റീവ് സമ്മര്‍ദവും കുറയ്ക്കുന്നു. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവു നിയന്ത്രിക്കുന്നു. ഇത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും രക്തക്കുഴലുകള്‍ ചുരുങ്ങുന്നതും ഒഴിവാക്കും.
തണ്ണിമത്തന്‍
തണ്ണിമത്തന്‍ സ്‌ട്രോക്ക് സാധ്യത ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡ് രക്തയോട്ടം വര്‍ധിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ തണ്ണിമത്തനില്‍ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട രക്തയോട്ടത്തിന് ഇത് അനിവാര്യമാണ്.
റാസ്‌ബെറി
റാസ്‌ബെറിയിലെ നാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഒഴിവാക്കും. കൂടാടെ ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഫ്രീ-റാഡിക്കലുകളെ തടയുന്നതിനും സഹായിക്കും.
Discussion about this post