ലക്‌നൗ : അയോദ്ധ്യ രാമക്ഷത്രത്തിന് ഒരു കോടി രൂപ സംഭവനായി നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. അയോദ്ധ്യ രാമക്ഷേത്രത്തിന് പരിസരത്തുള്ള വാനരന്മാർക്ക് ഭക്ഷണം നൽകുന്നതിന് അയോദ്ധ്യയിലേക്കുളള ദീപാവലി സമ്മാനമായിട്ടാണ് അക്ഷയ് കുമാർ ഈ പണം നൽകിയിരിക്കുന്നത്.
1200 ഓളം വാനരന്മാർക്ക് പ്രതിദിനം ഭക്ഷണം നൽകാനുള്ള സഹായമാണ് താരം നൽകിയിരിക്കുന്നതെന്നാണ് വിവരം. ആഞ്ജനേയ സേവ ട്രസ്റ്റിനാണ് പണം കൈമാറിയത്. ഹനുമാന്റെ വീര സൈന്യത്തിന്റെ പിൻഗാമികളായാണ് അയോദ്ധ്യയിലെ വാനരൻമാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചവരാണ് ഇവിടത്തെ വാനരൻമാരെന്നാണ് വിശ്വാസം.
കഴിഞ്ഞ മാസം അക്ഷയ് കുമാർ ഹാജി അലി ദർഗ നവീകരണ പദ്ധതിക്കായി 1.21 കോടി രൂപ സംഭാവന നൽകിയിരുന്നു.
Discussion about this post