ഡല്‍ഹി: എസ്.എ.ആര്. ഗിലാനിയുടെ ജാമ്യാപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി.അഫ്സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന് എസ്.എ.ആര്. ഗിലാനി അറസ്റ്റിലായത്. ഡല്‍ഹി പ്രസ് ക്ലബില്‍ വച്ച് ഗിലാനിയുടെ നേതൃത്വത്തില്‍ അഫ്സല് ഗുരു അനുസ്മരണം നടത്തിയെന്നാണ് ഗിലാനിക്കെതിരായ ആരോപണം. രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഗിലാനി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.
10ാം തീയതിയാണ് ഒരു സംഘം ആളുകള്‍ ഡല്‍ഹി പ്രസ് ക്ലബില്‍ പരിപാടി നടത്തിയത്. യോഗത്തിനിടെ ഇവര്‍ ഇന്ത്യാ വിരുദ്ധമുദ്രാവാക്യം വിളിച്ചതായി പൊലീസ് ആരോപിക്കുന്നു. ഗിലാനിയുടെ ഇ മെയിലില്‍ നിന്നാണ് പരിപാടിക്ക് വേണ്ടി ഹാള്‍ ബുക്ക് ചെയ്യാനുള്ള അപേക്ഷ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post