ജനപ്രതിനിധികളെ തടയണം; ചോദ്യം ചെയ്യണം; കേന്ദ്രസർക്കാർ ഒപ്പമുണ്ട്; മുനമ്പം വഖഫ് ബോർഡ് വിഷയത്തിൽ സുരേഷ് ഗോപി

Published by
Brave India Desk

എറണാകുളം: വഖഫ് ബോർഡിൽ നിന്നും ഭൂമി വിട്ടുകിട്ടാൻ പോരാടുന്ന മുനമ്പം നിവാസികൾക്കൊപ്പമാണ് കേന്ദ്രസർക്കാരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിങ്ങളുടെ വോട്ടുവാങ്ങിയ ജനപ്രതിനിധികളെ പിടിച്ച് നിർത്തി ചോദ്യം ചെയ്യണം. പ്രശ്‌നം പരിഹരിച്ച് തന്നില്ലെങ്കിൽ രാജിവച്ച് പോകാൻ പറയണം എന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരപ്പന്തൽ സന്ദർശിച്ച ശേഷം സമരക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ വോട്ടുവാങ്ങിയ ജനപ്രതിനിധികളെ പിടിച്ച് നിർത്തി ചോദ്യം ചെയ്യണം. ഭാവിയിൽ നിങ്ങൾക്ക് പ്രശ്‌നങ്ങൾ വരാതിരിക്കാൻ അവരെ വരച്ചവരയിൽ നിർത്തണം. പ്രശ്‌നത്തിന് പരിഹാരം ലഭിച്ചില്ലെങ്കിൽ അവരോട് രാജിവച്ച് പോകാൻ പറയണം. അങ്ങിനെ ഒരു സമരം ആണ് ഉണ്ടാകേണ്ടത്. ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്. രാഷ്ട്രീയ ചായ്‌വ് കൊണ്ടല്ല ഇത് പറയുന്നത് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

മാദ്ധ്യമങ്ങളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തീറ്റ കിട്ടുന്ന കാര്യത്തിൽ മാത്രമാണ് മാദ്ധ്യമങ്ങൾക്ക് താത്പര്യം. കോടിക്കണക്കിന് രൂപ മുടക്കിയാണ് ഇവർ പ്രസ്ഥാനങ്ങൾ നിലനിർത്തുന്നത്. അതവർക്ക് തിരിച്ചു പിടിയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Share
Leave a Comment

Recent News