കണ്ണൂർ: ശുചിത്വത്തിന്റെ കാര്യത്തിൽ ദേശീയ നിലവാരത്തെക്കാൾ പതിന്മടങ്ങ് ഉയരത്തിലാണെന്ന് അഭിമാനിക്കുന്ന കേരളത്തിന് നാണക്കേടായി ഹെപ്പറ്റെറ്റിസ് എ യുടെ വ്യാപനം. സംസ്ഥാനത്ത് ഈ വര്‍ഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വന്‍തോതില്‍ കൂടിയതായാണ് റിപ്പോർട്ട് . മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത് വലിയ നാണക്കേടാണ് സംസ്ഥാനത്തിന് വരുത്തുന്നത്. 6123 പേര്‍ക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. ഇതിൽ 61 പേര്‍ മഞ്ഞപ്പിത്തം വന്ന് മരിച്ചു.
പ്രമേഹം, അമിത രക്തസമ്മര്‍ദം, ഫാറ്റിലിവര്‍പോലുള്ള ജീവിതശൈലീരോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നതും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ 800-ലധികം പേരെ ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. തളിപ്പറമ്പ്, ചപ്പാരപ്പടവ്, പരിയാരം, മാലൂര്‍, തൃപ്രങ്ങോട്ടൂര്‍ എന്നീ പ്രദേശങ്ങളിലാണ് കൂടുതലായി വന്നത്. നിലവില്‍ തളിപ്പറമ്പിലാണ് കൂടുതല്‍ രോഗികള്‍. കഴിഞ്ഞ ദിവസമാണ് ചെറുപ്പക്കാരായ സഹോദരങ്ങൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.
തളിപ്പറമ്പില്‍ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് കൂടുതല്‍ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 50 ഓളം പേര്‍ കിടത്തി ചികിത്സ എടുത്തു. ടോയ്ലറ്റ് ഉപയോഗശേഷം കൈകാലുകള്‍ രോഗികള്‍ നന്നായി കഴുകാത്തതാണ് രോഗവ്യാപനത്തിന് കാരണം
ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ അണുബാധയ്ക്ക് ഏതാനും ആഴ്ചകൾക്കുശേഷവും ചിലപ്പോൾ പ്രത്യക്ഷപ്പെടാറില്ല . ചിലരിൽ രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാകാറില്ല. ഈ അണുബാധയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളും ലക്ഷണങ്ങളും താഴെ പറയുന്നവയാണ്
ഓക്കാനം, ഛർദ്ദി
ക്ഷീണം
വിശപ്പില്ലായ്മ
കുറഞ്ഞ ഗ്രേഡ് പനി
മഞ്ഞപ്പിത്തം (ചർമ്മത്തിൻ്റെയും കണ്ണുകളുടെയും മഞ്ഞനിറം)
സന്ധി വേദന
മഞ്ഞ നിറത്തിലുള്ള മൂത്രം
വയറിളക്കം
വയറുവേദനയും അസ്വസ്ഥതയും
ചൊറിച്ചിൽ തൊലി
Discussion about this post