ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച് സൂക്ഷിക്കാന്‍ പാട്യാല കോടതി ഉത്തരവിട്ടു. കേസ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് മുദ്രവെച്ച് സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടത്.
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ട രേഖകളാണ് മുദ്രവെച്ച് സൂക്ഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. വ്യക്തമായ കാരണം ബോധിപ്പിക്കാതെ രേഖകള്‍ സുബ്രഹ്മണ്യം സ്വാമിയെ കാണിക്കരുതെന്ന് സോണിയാ ഗന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചിരുന്നു.
അതേ സമയം കേസിലെ പ്രതിയായ സാം പിത്രോഡയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
Discussion about this post