പാലക്കാട്: തിരഞ്ഞെടുപ്പില്‍ അനധികൃത പണമിടപാട് നടക്കുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തി പൊലീസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയിലാണ് പൊലീസ് നടപടി.
പ്രത്യേക സംഘം എത്തിയ ശേഷം സിപിഎം , ബിജെപി നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് മുറികള്‍ തുറന്ന് കൊടുക്കുകയാണ് നേതാക്കള്‍ ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കല്‍ മാത്രമാണ് മുറിയില്‍ പരിശോധന നടത്താന്‍ അനുവദിക്കാത്തത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അല്ലാതെ പരിശോധന അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും.
കോൺഗ്രസിന്റെ ഈ എതിർപ്പിനെ തുടർന്ന് നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയേ തീരുവെന്ന നിലപാട് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍. എടുത്തു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നേരിയതോതില്‍ സംഘര്‍ഷവും നടന്നു.
.
Discussion about this post