സാരിയും പെറ്റിക്കോട്ടും ധരിക്കുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. അടുത്തിടെ പെറ്റിക്കോട്ട് കാന്‍സര്‍ ബാധിച്ച രണ്ടു സ്ത്രീകളെ തങ്ങള്‍ ചികിത്സിച്ചതായി ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറയുന്നു.
എന്താണ് പെറ്റിക്കോട്ട് കാന്‍സര്‍
സാരിയുടുക്കുന്നവരില്‍ അടിപ്പാവാട മുറുക്കുക്കി കെട്ടുന്നതിനാലും പെറ്റിക്കോട്ട് ഉപയോഗിക്കുന്നവരില്‍ അത് വളരെ ഇറുക്കമുള്ളതാവുമ്പോഴും ഉണ്ടാകുന്ന കാന്‍സറാണിത്.
നിരന്തരമായി ചര്‍മ്മവുമായുള്ള ഉരസലും മര്‍ദ്ദവും മൂലം അവിടെ തടിപ്പുകളുണ്ടാകുന്നു. പിന്നീട് മുറിവുകളുണ്ടാകുന്നു. കാലക്രമേണ അത് കാന്‍സറായി വളരുന്നു.
പഠനങ്ങള്‍
പരമ്പരാഗത വസ്ത്രധാരണ രീതികള്‍ കാലങ്ങളോളം പിന്തുടരുന്നവരില്‍ പെറ്റിക്കോട്ട് കാന്‍സറിന് സമാനമായ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്നാല്‍ ചിലരില്‍ മാത്രമാണ് ഇത് വളരുന്നത്. 70 വയസ്സുള്ള ഒരു സ്ത്രീയുടെ അനുഭവം ഗവേഷകര്‍ പങ്കുവെക്കുന്നതിങ്ങനെ
ചര്‍മ്മത്തില്‍ വേദനാജനകമായ ചെറിയ മുറിവോടെയാണ് അവര്‍ വന്നത്. എന്നാല്‍ അത് എന്തൊക്കെ ചെയ്തിട്ടും ഉണങ്ങിയില്ല. മുറിവിന് ചുറ്റും ചര്‍മ്മത്തിന്റെ നിറത്തിനും പ്രകടമായ മാറ്റമുണ്ടായി.
സാരിക്കടിയില്‍ പെറ്റിക്കോട്ട് ധരിക്കുന്ന ശീലം ഇവര്‍ കാലങ്ങളായി പിന്തുടര്‍ന്നിരുന്നു. ഇനിയെങ്കിലും സ്ത്രീകളില്‍ ഇതു സംബന്ധിച്ച് ഒരു അവബോധം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post