മുംബൈ: ബോളിവുഡിലെ ബോൾഡ് നായികമാരിൽ ഒരാളാണ് രാധിക ആപ്‌തെ. എന്ത് കാര്യവും ആരുടെ മുഖത്ത് നോക്കി പറയാനും മടിയില്ലാത്ത താരം കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ബോളിവുഡിൽ മാത്രമല്ല മലയാളത്തിലും തമിഴിലും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളൊന്നുമില്ലാതെ കടന്ന് വന്ന് സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് രാധിക.
2013 ലാണ് താരം ബ്രിട്ടീഷ് സംഗീതജ്ഞനായ ബെഡഡിക്ട് ടെയ്‌ലറിനെ വിവാഹം ചെയ്യുന്നത്. ഇതിന് ശേഷം ലണ്ടനിലാണ് അവർ താമസിക്കുന്നത്. അടുത്തിടെ താരം ഗർഭിണിയാണെന്ന വാർത്തയും ആരാധകർക്കായി പങ്കുവച്ചിരുന്നു. ഒരു ഫിലീം ഫെസ്റ്റിവലിൽ പങ്കെടുക്കുമ്പോഴുള്ള ഫോട്ടോയാണ് താരം പങ്കുവച്ചത്.
തനിക്കും ഭർത്താവിനും കുഞ്ഞ് വേണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. ഇതുമായി പൊരുത്തപ്പെടാൻ സമയമെടുത്തുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഛർദ്ദി ഉണ്ടായിരുന്നു. മൂന്ന് മാസം തുടരെ 40 ഡിഗ്രിയിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഉറക്കമില്ലായ്മ തന്നെ ബാധിക്കുന്നുണ്ടെന്ന് നടി തുറന്ന് പറയുന്നു.
അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല. മൂന്നാം ട്രൈമസ്റ്ററിൽ ഉറക്കമില്ലായ്മ വന്നു. ഉറക്കം തീരെയില്ല. അത് മോശമായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിനാൽ സന്തോഷമായിരിക്കണമെന്ന് ആളുകൾ പറയുന്നു. അവരെ ഇടിക്കാനാണ് എനിക്ക് തോന്നുന്നത്. ഞാനെന്റെ ബുദ്ധിമുട്ടുകൾ പറയുമ്പോൾ അവർ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണെന്ന് താരം കൂട്ടിച്ചേർത്തു.
ഗർഭധാരണം കഠിനമാണ്. ശരീരം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുന്നു. കഠിനമായ യാത്രയാണ്. ഞാനിതേക്കുറിച്ച് കള്ളം പറയുന്നില്ല. മാനസികമായും ശാരീരികമായം തയ്യാറെടുക്കുന്നത് കഠിനമാണ്.ഗർഭധാരണത്തെ ഒരുപാട് വിശുദ്ധീകരിക്കുന്നുണ്ട്. എന്നാൽ ചിലപ്പോൾ അത് യാഥാർത്ഥ്യത്തെ മറയ്ക്കാം. ഇതെത്രമാത്രം ചലഞ്ചിം?ഗ് ആണെന്ന് ഒരുപാട് പേർ തുറന്ന് പറയുന്നില്ല. എല്ലാവർക്കും ഗർഭകാലം ഒരുപോലെയല്ലെന്നും രാധിക ആപ്‌തെ ചൂണ്ടിക്കാട്ടി.
Discussion about this post