തിരുവനന്തപുരം : ഗ്രാമീണ മേഖലയിൽ സമ്പൂർണ കുടിവെള്ള വിതരണത്തിനുള്ള ജൽജീവൻ മിഷൻ പദ്ധതിക്കൊപ്പം ചേർന്ന് സംസ്ഥാന സർക്കാർ . സംസ്ഥാന വിഹിതമായി 380 കോടി രൂപ അനുവദിച്ചു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു .
കേന്ദ്രം ജൽ ജീവൻ പദ്ധതിക്കായി 387 കോടി അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഹിതം ലഭിക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റി 12,000 കോടി രൂപ വായ്പയെടുക്കാൻ നീക്കം നടത്തിയിരുന്നു.
കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവൻ മിഷനിൽ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. കേന്ദ്രം സംസ്ഥാന വിഹിതമായി ഇതുവരെ 10,853.98 കോടിയോളം അനുവദിച്ചിട്ടുണ്ട്. അതിൽ ആകെ 71.5 ലക്ഷം ഉപയോക്താക്കളിൽ 55 ശതമാനത്തിന് കണക്ഷൻ മാത്രമേ നൽകിയട്ടൊള്ളൂ സംസ്ഥാന സർക്കാർ. ഒരു വർഷത്തിനുള്ളിൽ എല്ലാ കണക്ഷനും കൊടുത്തു തീർക്കുമെന്നാണ് സർക്കാർ പറയുന്നത്.
Discussion about this post