മമ്മുട്ടിയെ കുറിച്ച് നടനും എഴുത്തുകാരനായ വി കെ ശ്രീരാമൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും കൂടി തന്റെ വീട് സന്ദർശിച്ചതിനെക്കുറിച്ചാണ് ശ്രീരാമൻ പങ്കുവച്ചിരിക്കുന്നത്.
തന്റെ ഭാര്യയ്ക്കൊപ്പം അടുക്കളയിൽ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ഗുരുവായൂർ പോയി വരുന്ന വഴി മമ്മുട്ടി തന്റെ വീട്ടിൽ കയറുന്നത്. അടുക്കളയിൽ എത്തി , ഇങ്ങള് എന്താണ് ഇവന് തിന്നാൻ കൊടുക്കുന്നത്. എന്തെങ്കിലും പ്രത്യേകിച്ച് കൊടുക്കുന്നുണ്ടോ? അപ്പോഴാണ് വാഴക്കുല അവിടെ കിടക്കുന്നത് കാണുന്നത്. ഈ വാഴക്കുലയെ ചുറ്റിപ്പറ്റിയുള്ള തന്റെ ഭാര്യയുമായി മമ്മുട്ടി നടത്തിയ രസകരമായ സംഭാഷണത്തേക്കുറിച്ചാണ് കുറിപ്പ്.
വി കെ ശ്രീരാമന്റെ കുറിപ്പ്
ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി .
വന്നതും അട്ക്കളയിൽ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.
‘നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?’
‘ . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും… ചെലേപ്പൊ പയറുപ്പേരീം ‘
‘പിന്നെ… ? ‘
‘പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ’
‘പിന്നെന്തിനാണ് ഇത്രയും പഴക്കുലകൾ? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങൾ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടിൽ?’
‘മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.’
‘ആരാ ഈ പഴുന്നാൻ മാത്തു?’
ചോദ്യം എന്നോടായിരുന്നു.
‘പഴുന്നാൻ മാത്തൂന്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് ആഇ 60 ൽ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്.’
‘അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ ‘
അങ്ങനെ മല പോലെ വന്ന പ്രശ്നം
പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.
Discussion about this post