ഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന വിദ്യാര്‍ഥികള്‍ ജെ.എന്‍.യു ക്യാംപസിലെത്തി. ഉമര്‍ ഖാലിദ് അടക്കം ആറ് വിദ്യാര്‍ഥികളാണ് ക്യാമ്പസിലെത്തിയത്.പോലീസില്‍ കീഴടങ്ങുമെന്നും താന്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും അഫ്സല് ഗുരു അനുസ്മരണത്തിന്റെ സംഘാടകന്‍ ഉമര്‍ ഖാലിദ് പറഞ്ഞു.
ഭീകരസംഘടനയുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തനിക്ക് പാക്കിസ്ഥാന് പാസ്പോര്‍ട്ട് ഇല്ലെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. ഉമര്‍ ഖാലിദിനൊപ്പം അഭിഭാഷകനുമുണ്ടായിരുന്നു.
ഉമര്‍ ഖാലിദിനു പുറമെ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റും ഐസ നേതാവുമായ അശുതോഷ്, നിലവിലെ വിദ്യാര്‍ഥി യൂണിയന് ജനറല്‍ സെക്രട്ടറി രാമനാഗ, മുന്‍ വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് നാരായണന്, ഡി.എസ്.യു മുന്‍ നേതാവ് അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയ വിദ്യാര്‍ഥികളാണുണ്ടായിരുന്നത്.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം ഇവരും ഇരുന്നു. ഉമര്‍ ഖാലിദ് സമരക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തിരികെ കാമ്പസിലെത്താനുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതല്ലെന്നും തീരുമാനം വ്യക്തിപരമാണെന്നും അശുതോഷ് പ്രതികരിച്ചു.
ഞായറാഴ്ച രാത്രിയാണ് ഒളിവിലായിരുന്ന വിദ്യാര്‍ഥികള്‍ ക്യാമ്പസിലത്തിയത്. ഇതേത്തുടര്‍ന്ന് വന്‍പോലീസ് സന്നാഹം തന്നെ കാമ്പസിലെത്തി. എന്നാല്‍ ക്യാമ്പസിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതി കിട്ടാത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പോലീസ് സംഘം മടങ്ങി.
Discussion about this post