ഡല്‍ഹി: താനൊരു മുസ്ലിമാണ് എന്നാല്‍ ഭീകരവാദിയല്ലെന്ന് രാജ്യദ്രോഹ കേസ് ചുമത്തി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഞാന്‍ ഈ ക്യാംപസിലുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഒരു മുസ്ലിമാണെന്ന് തോന്നിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ പത്ത് ദിവസങ്ങളായി പലരും എന്നെ നിരന്തരം ഓര്‍മപ്പെടുത്തുന്നു, മുസ്ലിമാണെന്നത്. അത് സത്യമാണ്. പക്ഷെ ഞാനൊരു ഭീകരവാദിയല്ല- ഉമര്‍ പറഞ്ഞു.
ഫെബ്രുവരി ഒന്‍പതിന് സംഘടിപ്പിച്ച പരിപാടിയുടെ പേരിലല്ല തങ്ങള്‍ വേട്ടയാടപ്പെടുന്നത്. ഞങ്ങളെ നേരിടാന്‍ ഒരു കാരണം തേടി നടക്കുകയായിരുന്നു സര്‍ക്കാര്‍. എന്നെക്കുറിച്ച് വളരെയധികം കാര്യങ്ങള്‍ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. മാധ്യമ വിചാരണ.. തെറ്റായ പ്രചാരണങ്ങള്‍.. എന്റെ കുടുംബം കടന്നുപോകുന്ന മോശമായ അവസ്ഥയെക്കുറിച്ച് എനിക്കറിയാം.
കഴിഞ്ഞ ദിവസം രാത്രി ക്യാംപസിലെത്തിയ ഉമര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന് മുന്നില്‍ പ്രതിഷേധം തുടരുന്ന വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു എനിക്കെതിരെയുള്ള കുറ്റം കെട്ടിച്ചമച്ചതാണ്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. തനിക്ക് പാക്കിസ്ഥാന് പാസ്പോര്‍ട്ട് ഇല്ലെന്നും ഖാലിദ് പറഞ്ഞു
ഉമര്‍ ഖാലിദിനൊപ്പം പൊലീസ് തേടുന്ന അനന്ത് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരും ക്യാമ്പസിലെത്തി. അഫ്സല് ഗുരു അനുസ്മരണത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായ ഉമര്‍ അടക്കം അഞ്ച് വിദ്യാര്‍ത്ഥികള്‍ കുറച്ച് ദിവസം ക്യാമ്പസില്‍ നിന്ന് മാറി നിന്ന ശേഷമാണ് ഇന്നലെ രാത്രി തിരിച്ചുവന്നത്. കീഴടങ്ങാന്‍ തയ്യാറായാണ് ഇവര്‍ എത്തിയത്.
Discussion about this post