എറണാകുളം: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് (നവംബർ – 11) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ . സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് തീരുമാനം. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങൾക്കും, (പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ) ഇന്ന് അവധിയായിരിക്കുമെന്നു ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷാണ് അറിയിച്ചത്.
സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനം സമ്മേളനം നാളെ നവംബർ 11ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് തിരശീല വീഴുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
അതേസമയം, സംസ്ഥാന സ്കൂൾ കായികമേളയിൽ 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 66 പോയിന്റുമായി മലപ്പുറം ഐഡിയൽ കടകശേരി, സ്കൂൾ ഒന്നാം സ്ഥാനം ഉറപ്പിച്ചു . തുടർച്ചയായ മൂന്നാം തവണയാണ് ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തുന്നത്. അതേസമയം 38 പോയിന്റുള്ള കോതമംഗലം മാർ ബേസിൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
Discussion about this post