ചെന്നൈ: അമ്മയ്ക്ക് തെറ്റായ മരുന്ന് നല്‍കിയെന്നും ഡോക്ടറുടെ അശ്രദ്ധ കാരണമാണ് അമ്മയുടെ രോഗം ഭേദമാകാത്തതെന്നും ആരോപിച്ച് ഡോക്ടറെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്. ചെന്നൈയിലെ കലൈഞ്ജര്‍ ആശുപത്രിയിലാണ് സംഭവം നടന്നത് . കാന്‍സര്‍ വാര്‍ഡില്‍വെച്ച് ഓങ്കോളജിസ്റ്റ് ഡോക്ടര്‍ ബാലാജിയെയാണ് രോഗിയുടെ മകനായ വിഘ്‌നേഷ് ആക്രമിച്ചത്.
അമ്മയെ ചിക്ത്‌സിക്കുന്ന ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞെത്തിയ വിഘ്‌നേഷ് നെഞ്ചിലും കഴുത്തിലും വയറ്റിലും ഉള്‍പ്പെടെ ഏഴു തവണയാണ് കുത്തിയത്. പരിക്കേറ്റ ഡോക്ടര്‍ ബാലാജി ജഗനാഥന്‍ നിലവിൽ ഐസിയുവിലാണ്.ഹൃദ്രോഗി കൂടെയായ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവശേഷം കത്തി വലിച്ചെറിഞ്ഞ് യുവാവ് ആശുപത്രി വരാന്തയിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യം നടത്തിയ ശേഷം കൂസലില്ലാതെ ആശുപത്രി വരാന്തയിൽ കൂടെ നടന്ന പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
Discussion about this post