കൊല്ലം : പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കൊല്ലം കടയക്കലിൽ പാരലേൽ കോളേജ് പ്രിൻസിപ്പൾ അഫ്‌സൽ ജലാലാണ് പിടിയിലായത്.
ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർത്ഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്.
മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിനിയെ അഫ്‌സൽ ജലാൽ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം മാതാപിതാക്കളോട് പറുകയായിരുന്നു. പിന്നീട് വിദ്യാർത്ഥിനിയുടെ മാതാ പിതാക്കളാണ് കടയ്ക്കൽ പോലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയോട് അഫ്‌സൽ നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയെന്നും പരാതിയിൽ പറയുന്നു. മുൻപും ഇതേ രീതിയിൽ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും പെൺകുട്ടി മൊഴി നൽകി. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












