ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി. പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ത്രീ സിസ്റ്റേഴ്‌സ് പ്രദേശത്ത് നിന്നാണ് പവിഴപ്പുറ്റ് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ജിയോഗ്രാഫിക് സംഘമാണ് ഈ പുറ്റുകൾ കണ്ടെത്തിയതിന് പിന്നിൽ പ്രവർത്തിച്ചവർ .
ഏകദേശം 300 വർഷത്തെ പഴക്കം ഇതിനുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ പവിഴപ്പുറ്റിന് നീലത്തിമിംഗലത്തേക്കാൾ വലുപ്പമുണ്ട്. 32 മീറ്ററാണ്(105 അടി) ഇതിന്റെ നീളം. 34 മീറ്റർ വീതിയും ഇതിനുണ്ട്. തിരമാലകളുടെ അലകളാൽ മൂടപ്പെട്ടിരിക്കുകയിരുന്നു പുറ്റ്. ആദ്യം കപ്പലിന്റെ അവശിഷ്ടം ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് പവിഴ പുറ്റാണെന്ന് സംഘത്തിന് മനസ്സിലായത്.
ഇവ നഗ്ന നേത്രങ്ങൾ കൊണ്ട് കാണുമ്പോൾ പാറയ്ക്ക് സമാനമാണ്. പവിഴപ്പുറ്റിന് തവിട്ടുനിറമാണ്. എന്നാൽ സമുദ്രത്തിന്റെ ഉപരിതലത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള കടും മഞ്ഞ, നീല, ചുവപ്പ് നിറങ്ങൾ ഇതിൽ കാണാൻ കഴിയും.
പുതുതായി കണ്ടെത്തിയ പവിഴപ്പുറ്റിൽ തന്റെ രാജ്യം അഭിമാനിക്കുന്നതായി ബാകുവിൽ നടക്കുന്ന കോപ് 29 ഉച്ചകോടിയിൽ സോളമൻ ദ്വീപുകളുടെ കാലാവസ്ഥാ മന്ത്രി ട്രെവർ മനേമഹാഗ പറഞ്ഞു.
Discussion about this post