പാലക്കാട്: കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട് . അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമായ വിവരം. കോങ്ങാട് – ചെര്‍പ്പുളശ്ശേരി റോഡില്‍ പാറശ്ശേരിയിലാണ് പാലക്കാട് നിന്നും ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്ന ബസ്സാണ് മറിഞ്ഞത്. ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 7.50നാണ് അപകടമുണ്ടായത്
അപകടവിവരം അറിഞ്ഞ ഉടന്‍ നാട്ടുകാരും, അഗ്‌നി രക്ഷാ വിഭാഗവും, പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു . പരിക്കേറ്റവരെ കോങ്ങാട്, കടമ്പഴിപ്പുറം, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.
Discussion about this post