കൊല്‍ക്കത്ത: പിന്നാക്ക സംവരണ അര്‍ഹത നിര്‍ണയിക്കുന്നതിന് രാഷ്ട്രീയയേതര സമിതിയെ നിയോഗിക്കണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. കൊല്‍ക്കത്തയില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിലാണ് ഭാഗവത് തന്റെ അഭിപ്രായം പങ്കുവെച്ചത്.
സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കണമെന്നും ഭാഗവത് വ്യക്തമാക്കി. ഏത് വിഭാഗത്തെ മുന്നാക്കം കൊണ്ടുവരേണ്ടതുണ്ടെന്നും എത്രനാള്‍ സംവരണ കാലാവധി നല്‍കണമെന്നും സമിതി തീരുമാനിക്കണം. സമിതി രാഷ്ട്രീയേതരമായാല്‍ സ്ഥാപിത തത്പര്യങ്ങള്‍ ഒഴിവാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങള്‍ നടപ്പിലാക്കാനുളള അധികാരവും സമിതിയ്ക്ക് നല്‍കണം. ഒരു പ്രത്യേക ജാതിയില്‍ ജനിച്ചുപോയി എന്നതുകൊണ്ടു മാത്രം ഒരാള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടരുത്. ഇതു തുടരുന്നിടത്തോളം കാലം സംവരണ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമെന്ന് ജാട്ട്/പട്ടേല്‍ പ്രക്ഷോഭങ്ങള്‍ക്കുളള പരിഹാരം എന്തെന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
Discussion about this post