ന്യൂഡൽഹി: ചത്തീസ്ഗഢിൽ ഏറ്റമുട്ടലിൽ 10 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങളെല്ലാം. എകെ 47 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ ഭണ്ഡർപദറിലെ വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഒഢീഷ വഴി ഛത്തീസ്ഗഢിലേക്ക് നക്സലൈറ്റുകൾ കടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഓപ്പറേഷൻ ആരംഭിച്ചത്പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ഇതുവരെ 10 കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും സൈന്യം വ്യക്തമാക്കി.
ബസ്തറിലെ വികസനവും സമാധാനവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കുകയാണ് തൻറെ സർക്കാരിൻറെ പ്രഥമ പരിഗണനയെന്നും സമാധാനത്തിൻറെയും, വികസനത്തിൻറെയും, പുരോഗതിയുടെയും യുഗം ബസ്തറിൽ തിരിച്ചെത്തിയെന്നും മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറഞ്ഞു.
Discussion about this post