ധാരാളം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കായി വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ എല്ലാക്കാലത്തും സോഫ്റ്റ് ടോയ്‌സ് ഒരു ട്രെന്‍ഡ് തന്നെയാണ്. സോഫ്റ്റ്‌നെസ് തന്നെയാണ് ഇത്തരം കളിപ്പാട്ടങ്ങളോടുള്ള താത്പര്യത്തിന് പിന്നിലുള്ളതും. പക്ഷേ ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നതെന്ന് എത്രപേര്‍ക്ക് അറിയാം. ഇത്തരം കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങളും അലങ്കാരങ്ങളുമൊക്കെ അലര്‍ജിയുണ്ടാക്കും. മാത്രമല്ല ഇവ പൊടിപടലങ്ങള്‍ ആഗിരണം ചെയ്യുകയും ചെയ്യും.
കഴുകിവൃത്തിയാക്കാമെങ്കിലും ഇത്തരം കളിപ്പാട്ടങ്ങളുടെ ശുചിത്വ പരിപാലനം വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാണ്. ബട്ടണുകള്‍, മുത്തുകള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കണ്ണുകള്‍ എന്നിവ തുന്നിച്ചേര്‍ത്തിരിക്കുന്നവയാണ് ഇവയില്‍ പലതും അത്തരം ചെറിയ വസ്തുക്കള്‍ കാലക്രമത്തില്‍ അടര്‍ന്നുവീഴുകയും അത് കുട്ടിയ്ക്ക് അപകടകരമാകാനുമുള്ള സാധ്യതയുണ്ട്.
മാത്രമല്ല കുട്ടികള്‍ കളിപ്പാട്ടങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ്. വായിലിട്ട് ചവയ്ക്കുകയോ ഒപ്പം കൊണ്ടു നടക്കുകയോ ചെയ്യുമ്പോള്‍ പലതരം അണുക്കള്‍ ഇതില്‍ നിന്ന് പകരാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. പലപ്പോഴും ഇവയുടെ നിര്‍മ്മാണത്തില്‍ നിലവാരം വേണ്ടത്ര പുലര്‍ത്താറില്ലാത്തതിനാല്‍ ഗുണനിലവാരം കുറഞ്ഞ ചായങ്ങളാകാം ഉപയോഗിച്ചിരിക്കുന്നത്. അതും ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും.
കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷിതത്വവും ആരോഗ്യവും നോക്കണം കളിപ്പാട്ടങ്ങള്‍ അവരുടെ പ്രായ വിഭാഗത്തിന് യോജിച്ചതായിരിക്കണം വിഷരഹിതവും ബിപിഎ രഹിതവും പരിസ്ഥിതി സൗഹൃദവുമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെ അപേക്ഷിച്ച് തടികൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ അല്ലെങ്കില്‍ സ്വാഭാവിക ചായങ്ങള്‍ ഉള്ളവ വളരെ സുരക്ഷിതമാണ്.
പന്തുകള്‍, കയറുകള്‍ അല്ലെങ്കില്‍ ട്രൈസൈക്കിളുകള്‍, പേശികളുടെ ശക്തി വര്‍ദ്ധിപ്പിച്ച്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഈ കളിപ്പാട്ടങ്ങള്‍ കുട്ടിക്കാലത്തെ പൊണ്ണത്തടിയും ഉദാസീനമായ പെരുമാറ്റവും കുറയ്ക്കുന്നു. കൂടാതെ, ഔട്ട്‌ഡോര്‍ കളിപ്പാട്ടങ്ങള്‍ പലപ്പോഴും ശുദ്ധവായുവും സൂര്യപ്രകാശവും അനുവദിക്കുന്നു, ഇത് വിറ്റാമിന്‍ ഡി ഉല്‍പാദനത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും പ്രയോജനകരമാണ്.
അണുക്കള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ കളിപ്പാട്ടങ്ങള്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം
Discussion about this post