വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്. അവസാന മിനുക്കുപണികൾ നടത്തികൊണ്ടിരിക്കുന്ന സ്ലീപ്പർ ട്രെയിനിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ആരെയും കണ്ണ് മഞ്ഞളിപ്പിക്കുന്ന രീതിയിലുള്ള സംവിധാനങ്ങളാണ് ട്രെയിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.
ട്രെയിനിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് വന്ദേഭാരത് അതിന്റെ സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കുന്നത്. ട്രെയിനിൽ 16 കോച്ചുകളിലായി 823 ബെർത്തുകളായിരിക്കും ഉണ്ടായിരിക്കുക. 160 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റിംഗ് വേഗത 180 കിലോമീറ്റർ ആയിരിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു
നാല് എസി ടു ടയർ കോച്ചുകൾ, 11 എസി ത്രി ടയർ കോച്ചുകൾ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുകൾ എന്നിവയായിരിക്കും ഉണ്ടായിരിക്കുക. ദുർഗന്ധ രഹിത ടോയ്ലറ്റ്, ജിഎഫ്ആർപി പാനലുകൾ, ഓട്ടോമാറ്റിക് എക്സറ്റീരിയർ പാസഞ്ചർ ഡോറുകൾ, വിശാലമായ ലഗേജ് മുറി എന്നിവയും ഉണ്ടായിരിക്കും.
കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കിട്ടിയേക്കും എന്നാണ് റിപ്പോർട്ട്. കൊച്ചുവേളി- ബംഗളൂരു, ശ്രീനഗർ-കന്യാകുമാരി സർവീസുകളാണ് പരിഗണനയിലുള്ളത്. ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ 2025 ൽ സർവീസ് ആരംഭിക്കുംമെന്നവാണ് റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷമായിരിക്കും സർവീസ് ആരംഭിക്കുക.











Discussion about this post