ബകു: കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിതീവ്രമായ ആഘാതങ്ങളെ ചെറുക്കാനായി അവികസിത, വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനായി കാലാവസ്ഥാ ഉച്ചകോടിയില്‍ അനുവദിച്ച 300 ബില്യണ്‍ ഡോളര്‍ തീരെക്കുറഞ്ഞു പോയെന്ന് ഇന്ത്യ. ആഗോളതലത്തില്‍ 1.3 ട്രില്യണ്‍ ഡോളറിനു വേണ്ടി ആവശ്യപ്പെട്ടപ്പോഴാണ് യുഎന്‍ കാലാവസ്ഥാ ഉച്ചകോടി 300 ബില്യണ്‍ ഡോളര്‍ അനുവദിച്ചത്. 2035നുള്ളിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ഫണ്ട് കുറഞ്ഞുപോയെന്നത് മാത്രമല്ല കാലതാമസവുമുണ്ടെന്നും ഇന്ത്യയുടെ പ്രതിനിധി ചാന്ദ്‌നി റെയ്‌ന വ്യക്തമാക്കി.
കരാര്‍ അംഗീകരിക്കുന്നതിന് മുമ്പ് പ്രതിനിധി സംഘത്തെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് പറഞ്ഞ റെയ്‌ന വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള വിമുഖത മറനീക്കി പുറത്തുവന്നെന്നും ആരോപിച്ചു.
2030 നുള്ളില്‍ വര്‍ഷത്തില്‍ 1.3 ട്രില്യണ്‍ ഡോളര്‍ ആണ് നിലവില്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ ഈ പാക്കേജ് ഇന്ത്യ സ്വീകരിക്കില്ലെന്നും ചാന്ദ്‌നി വ്യക്തമാക്കി. അതേസമയം. സാമ്പത്തിക പാക്കേജ് ഒരു തമാശയാണെന്നാണ് നൈജീരിയ അഭിപ്രായപ്പെട്ടത്. മലാവി, ബോളീവിയ തുടങ്ങിയ രാജ്യങ്ങളും സമാനമായ അഭിപ്രായം രേഖപ്പെടുത്തി.
ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച സമാപിക്കേണ്ടതായിരുന്നെങ്കിലും 200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമവായത്തിലെത്താന്‍ താമസിച്ചതിനാലാണ് മുന്നോട്ട പോവുകയായിരുന്നു.
Discussion about this post