ന്യൂഡൽഹി : ഇന്ത്യയുടെ ആഗോള ആരോഗ്യ പരിപാലന രംഗത്ത് ഒരു സുപ്രധാന ചുവടുവെപ്പ് . ഇന്ത്യയിലെ ജൻഔഷധി ഇനി കരീബിയയിലേക്കും എത്തുന്നു. കരീം കോമിൽ അംഗമായ 20 ഓളം രാജ്യങ്ങളിലും കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാകുന്ന ജൻഔഷധി സ്റ്റോറുകൾ തുടങ്ങാനുള്ള പ്രധാന കരാറുകളിൽ ഇന്ത്യയും ഗയാനയും ഒപ്പുവച്ചു.
ജൻ ഔഷധി നടപ്പാക്കാൻ എച്ച് ഐ ലൈഫ് മിഷനും ഡയാന ആരോഗ്യ മന്ത്രാലവും തമ്മിലാണ് ധാരണയിൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഗയാന സന്ദർശിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് സുപ്രധാന കരാറിൽ ഒപ്പുവെച്ചത്.
ജൻ ഔഷധി കേന്ദ്രങ്ങൾ (ജെഎകെ) പ്രധാൻ മന്ത്രി ഭാരതീയ ജനൗഷധി പരിയോജനയുടെ (പിഎംബിജെപി) ഭാഗമാണ് . ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സർക്കാർ സംരംഭംമാണിത്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം കൂടുതൽ എത്തിക്കുക എന്നതാണ് ഈ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിലവിൽ രാജ്യവ്യാപകമായി 12,600-ലധികം JAK- കൾ പ്രവർത്തിക്കുന്നു. ഉത്തർപ്രദേശ് (2,210), കേരളം (1,228), കർണാടക (1,225), തമിഴ്നാട് (1,107) തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രവർത്തന കേന്ദ്രങ്ങളുടെ എണ്ണത്തിൽ മുന്നിൽ.
Discussion about this post