ഒരാളെ ട്രാക്ക് ചെയ്യാന്‍ ഇനി ജിപിഎസ് പോലെയുള്ള സാങ്കേതികവിദ്യയൊന്നും വേണ്ടതില്ലെന്ന് ഗവേഷകര്‍. ശരീരത്തിനുള്ളില്‍ തന്നെ ഒരു ജൈവ ജിപിഎസ് ഉണ്ടെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. കുറ്റന്വേഷണ, ഫൊറന്‍സിക് ശാഖലയിലൊക്കെ നിര്‍ണായകമായേക്കാവുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ട്രാക്കിങ്ങിനായി ‘മൈക്രോസ്‌കോപിക് ഫിംഗര്‍പ്രിന്റ്’ ആയി സൂക്ഷ്മാണുക്കളാണ് പ്രവര്‍ത്തിക്കുന്നത്.
ഓരോ ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളിലമുള്ള സൂക്ഷ്മാണുക്കളുടെ ആവാസവ്യവസ്ഥയുണ്ട്. ഇത് ഒരു വ്യക്തിയുടെ മൈക്രോബയോമിനെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുമായി ബന്ധപ്പെടുത്താന്‍ ഗവേഷകരെ സഹായിക്കുന്നു. മൈക്രോബയോം ജിയോഗ്രാഫിക് പോപ്പുലേഷന്‍ സ്ട്രക്ചര്‍ (mGPS) മോഡലാണ് ഈ എഐ അധിഷ്ഠിത സിസ്റ്റം നയിക്കുന്നത്. ഇതുവഴി ഒരു വ്യക്തിയുടെ ശരീരത്തിലുള്ള സൂക്ഷ്മജീവികളെ അടിസ്ഥാനമാക്കി സമീപകാലത്തു പോയ സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തമാക്കുന്നു.
mGPS ടൂള്‍ സൃഷ്ടിക്കുന്നതിനായുള്ള ആദ്യ ചുവടുവെപ്പെന്ന നിലയില്‍ വിവിധ പരിതസ്ഥിതികളില്‍ നിന്നുള്ള മൈക്രോബയോം സാമ്പിളുകളുടെ(മനുഷ്യശരീരം പോലുള്ള ഒരു പ്രത്യേക പരിതസ്ഥിതിയില്‍ വസിക്കുന്ന സൂക്ഷ്മാണുക്കളുടെ ശേഖരം) വിപുലമായ ഡാറ്റാസെറ്റ് ഉപയോഗിച്ച് AI മോഡല്‍ സൃഷ്ടിച്ചിട്ടുണ്ട്.
മൈക്രോബയോമിലെ സൂക്ഷ്മാണുക്കളെ കണ്ടെത്തുന്നതിലൂടെ, രോഗവ്യാപനം, അണുബാധ ഉറവിടങ്ങള്‍, സൂക്ഷ്മജീവികളുടെ പ്രതിരോധം എന്നിവയെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫോറന്‍സിക്സ് പോലുള്ള മേഖലകളില്‍ ഈ സാങ്കേതികതയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അവര്‍ പറയുന്നു.
Discussion about this post