ഡല്‍ഹി: ബംഗ്ലാദേശിലെ മെഗാ പവര്‍ പ്ലാന്റ് പദ്ധതിയുടെ കരാര്‍ ഇന്ത്യയ്ക്ക്.ചൈനയെ മറികടന്നാണ് 1.6 ബില്യണ്‍ ഡോളറിന്റെ വെദ്യുത പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ഇന്ത്യ സ്വന്തമാക്കിയത്. നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലാണ് 1320 മെഗാവാട്ട് ആണവോര്‍ജ്ജ സ്റ്റേഷന് പദ്ധതി ഇന്ത്യയ്ക്ക് ലഭിച്ചത്. പദ്ധതിക്കായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാനായത് വലിയ നേട്ടമായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) ആണ് പദ്ധതി ഏറ്റെടുക്കുന്നത്. കരാര്‍ 28ന് ഒപ്പ്വെക്കും.പദ്ധതി തുകയുടെ 70 ശതമാനം ബിഎച്ച്ഇഎല്ലിന് നല്‍കുന്നത് എക്സിം ബാങ്കാണ്.660 മെഗാവാട്ട് വീതമുള്ള രണ്ട് വൈദ്യുത യൂണിറ്റുകളാണ് നിര്‍ദ്ദിഷ്ട പദ്ധതി. ബംഗ്ലാദേശില്‍ അഞ്ചില്‍ രണ്ടുഭാഗം ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ശ്രീലങ്കയില്‍ വികസന പദ്ധതികള്‍ നടത്തുന്നതിനിടിയിലാണ് ചൈന ബംഗ്ലാദേശിലും പദ്ധതിക്കായി ശ്രമം നടത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്ന നിരവധി പദ്ധതികളും ഇപ്പോള്‍ ചൈന ഏറ്റെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ഗോദാര്‍ തുറമുഖം, ആഫ്രിക്കയിലെ ദിജിബോട്ടി തുറമുഖം എന്നിവയാണ് ചൈനയുടെ മറ്റു പദ്ധതികള്‍. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലെ ഇന്ത്യയുടെ പുതിയ നിര്‍മ്മാണ കരാറിന് ഏറെ പ്രധാന്യമുള്ളതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ ബംഗ്ലാദേശില്‍ അടിസ്ഥാന വികസന പദ്ധതികള്‍ക്കായി നിരവധി കാല്‍വെപ്പുകളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പ്രചോദനമാണ് ഇക്കാര്യത്തില്‍ നല്‍കിയിരുന്നത്. ബംഗ്ലാദേശില്‍ ചൈനക്കിത് രണ്ടാമത്തെ തിരിച്ചടിയാണ്. കഴിഞ്ഞവര്‍ഷം തുറമുഖ നിര്‍മ്മാണ പദ്ധതി ചൈനയെ പിന്തള്ളി ജപ്പാന് നേടിയിരുന്നു.
Discussion about this post