പൂവച്ചൽ : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ വേണ്ടി വിളിച്ച യോഗത്തിലാണ് വിദ്യാർത്ഥികൾ വീണ്ടും ചേരി തിരിഞ്ഞ് അടിയുണ്ടാക്കിയത്.
ഒഴിവാക്കാൻ വിളിച്ച യോഗത്തിനിടെ വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടുകയായിരിന്നു. ഇത് തടയാൻ ശ്രമിച്ച പ്രിൻസിപ്പലിനെയും പി.ടി.എ. പ്രസിഡന്റിനെയും വിദ്യാർത്ഥികൾ കസേരകൊണ്ട് അടിച്ചു. അടിയേറ്റ് മൂക്കിൽനിന്നു ചോര വാർന്ന പ്രിൻസിപ്പൽ പ്രിയ(47), പി.ടി.എ. പ്രസിഡന്റ് ആർ.രാഘവലാൽ(45) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമൂഹികമാധ്യമത്തിലെ കമന്റുകളെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഈ വിഷയം പരിഹരിക്കാനായി പഞ്ചായത്തംഗംകൂടിയായ പി.ടി.എ. പ്രസിഡന്റ് രാഘവലാൽ മുൻകൈയെടുത്ത് തിങ്കളാഴ്ച രാവിലെ 10-ന് സ്കൂളിലെ കോൺഫറൻസ് ഹാളിൽ വിളിച്ച യോഗത്തിലാണ് സംഘർഷമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് 11, 12 ക്ളാസുകളിലെ 18 വിദ്യാർഥികളെ പുറത്താക്കി. പ്രിൻസിപ്പൽ തിരിച്ചറിഞ്ഞ എട്ടുപേർ ഉൾപ്പെടെ 20 കുട്ടികൾക്കെതിരേ കേസെടുത്തതായി കാട്ടാക്കട പോലീസ് അറിയിച്ചു. നിലവിൽ സ്ഥലത്ത് പോലീസ് കാം ചെയ്യുകയാണ്.
Discussion about this post