ചണ്ഡീഗഡ് : ചണ്ഡീഗഡിലെ നിശാ ക്ലബ്ബിൽ നടന്ന ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാത്തലവൻ ഗോൾഡി ബ്രാർ. സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് ഗോൾഡി ബ്രാർ തന്റെ സംഘമാണ് സ്ഫോടനത്തിനു പുറകിൽ എന്ന് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച പുലർച്ചെയാണ് ചണ്ഡീഗഢിലെ സെക്ടർ 26ലെ രണ്ട് പ്രശസ്തമായ നിശാക്ലബ്ബുകൾക്ക് പുറത്ത് ഇരട്ട സ്ഫോടനങ്ങൾ നടന്നത്.
പണം ആവശ്യപ്പെട്ടുകൊണ്ട് തന്റെ സംഘം ഫോൺ കോളുകൾ ചെയ്തിട്ടും നിശാ ക്ലബ്ബിന്റെ ഉടമകൾ ഈ ആവശ്യം അവഗണിച്ചതാണ് സ്ഫോടനം നടത്താൻ കാരണമായതെന്നും ഗോൾഡി ബ്രാർ സൂചിപ്പിച്ചു. ചണ്ഡീഗഡിലെ ഡിയോറ റെസ്റ്റോറന്റിലും സെവില്ലി ബാറിലും ആണ് ഗുണ്ടാസംഘം സ്ഫോടനങ്ങൾ നടത്തിയത്.
എന്നാൽ ഗോൾഡി ബ്രാറിന്റെ ഈ പ്രസ്താവന നിലവിൽ പൂർണ്ണമായും മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നാണ് ചണ്ഡിഗഡ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. തെളിവുകൾ ലഭിക്കുന്നതുവരെ ഒരു നിഗമനത്തിലും എത്തിച്ചേരില്ലെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post