കാഠ്മണ്ഡു : നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം അട്ടിമറിച്ച ജെൻ സി പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യം ഇന്ന് ആദ്യ പൊതു തിരഞ്ഞെടുപ്പ് നടത്തുകയാണ്. പുതുതലമുറയുടെ വോട്ടുകൾ ഏറെ നിർണായകം ആകുന്ന തിരഞ്ഞെടുപ്പാണിത്. 1.9 കോടി വോട്ടർമാർ നേപ്പാൾ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്. ഇതിൽ
ഏകദേശം എട്ട് ലക്ഷം പുതുമുഖ വോട്ടർമാർമാരാണ്. 6 മുൻ പ്രധാനമന്ത്രിമാരും ജെൻ സി പ്രതിഷേധങ്ങളിലൂടെ ശ്രദ്ധ നേടിയ കാഠ്മണ്ഡുവിന്റെ മുൻ മേയറായ റാപ്പർ ബാലൻ ഷായും മത്സര രംഗത്തുണ്ട്.
നേപ്പാളിൽ നാല് തവണ പ്രധാനമന്ത്രിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്റെ (യുഎംഎൽ) നേതാവ് കെ.പി. ശർമ്മ ഒലി മത്സര രംഗത്തുള്ള പ്രധാനികളിൽ ഒരാൾ. മുൻ മാവോയിസ്റ്റ് നേതാവും മൂന്ന് തവണ പ്രധാനമന്ത്രിയുമായിട്ടുള്ള പുഷ്പ കമൽ ദഹൽ പ്രചണ്ഡയും മത്സരരംഗത്തുണ്ട്. കൂടാതെ
നേപ്പാളി കോൺഗ്രസിന്റെ നേതാവായ ഗഗൻ ഥാപ്പയും ശക്തമായ മത്സരം കാഴ്ചവയ്ക്കും എന്നാണ് കരുതപ്പെടുന്നത്. എങ്കിലും പുതിയ തലമുറ വോട്ടർമാരുടെ പിന്തുണ ലഭിക്കുക റാപ്പർ ബാലൻ ഷായ്ക്ക് ആകുമെന്നാണ് സൂചന.








