ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും വെടിനിർത്തൽ നിർദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചു. ഇതോടെയാണ് യുദ്ധത്തിന് പരിഹാരമാവുന്നത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിൻമാറണം എന്നതടക്കമായിരുന്നു നിർദേശങ്ങൾ. ഇരു രാജ്യങ്ങളും ലെബനൻ അതിർത്തിയിൽ നിന്ന് പിൻമാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിർത്തൽ നിർദേശം നെതന്യാഹുവിന്റെ നേതൃത്വത്തിൽ ചേർന്ന് ഇസ്രയേൽ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ബിസ്ബുള്ള വെടിനിർത്തൽ നിർദേശം അംഗീകരിച്ചിരുന്നു. ലെബനൻ – ഇസ്രയേൽ വെടിനിർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി.
ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കൻ പ്രസിഡൻറ് കൂട്ടിച്ചേർത്തു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post