നിശ്ചിത നിലവാരം പാലിക്കാത്ത ഭക്ഷ്യ ഇറക്കുമതിക്ക് കര്‍ശന നടപടിയുമായി ഇന്ത്യ. ചൈന, ജപ്പാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്കെതിരെയാണ് നടപടി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരിക്കുന്ന ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ ഈ ഉല്‍പ്പന്നങ്ങള്‍ പരാജയപ്പെട്ടതായാണ് വ്യക്തമാക്കുന്നത്.
എഫ്എസ്എസ്എഐ അടുത്തിടെ പുറത്തിറക്കിയ ഫുഡ് ഇംപോര്‍ട്ട് റിജക്ഷന്‍ അലേര്‍ട്ട് (FIRA) പോര്‍ട്ടലിലൂടെയാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിലൂടെ രാജ്യം നിരസിച്ച ഇറക്കുമതിയുടെയും ഉത്പന്നങ്ങളുടെയും വിവരങ്ങള്‍ പങ്കിട്ടിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള കറുവപ്പട്ട മെയ് മാസത്തില്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. കാരണം, 2006-ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം ഇതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
ഇതുപോലെ കഴിഞ്ഞ ഏപ്രിലില്‍ ശ്രീലങ്കയില്‍ നിന്നുള്ള പരിപ്പില്‍ പൂപ്പല്‍ കണ്ടെത്തി, കൂടാതെ ജപ്പാന്റെ ‘റൂയിബോസ്’ എന്ന ഘടകത്തിന് ഇന്ത്യയില്‍ അംഗീകാരം ലഭിക്കാത്തതിനാല്‍ ജൂണില്‍ ഹെല്‍ത്ത് സപ്ലിമെന്റുകള്‍ എന്ന് ലേബല്‍ ചെയ്ത ടീ ബാഗുകള്‍ ഇന്ത്യ നിരസിച്ചിരുന്നു.തുര്‍ക്കിയില്‍ നിന്നുള്ള ഫ്രെഷ് റെഡ് ആപ്പിളിന്റെ ഇറക്കുമതിയും നിരസിച്ചിരുന്നു. ഇവ പെട്ടന്ന് കേടാകുന്ന തരത്തിലുള്ള ഉത്പന്നമായതിനാലാണ് നിരസിക്കപ്പെട്ടത്. ചൈനയില്‍ നിന്നുള്ള ബഡ്വെയ്സറിന്റെ നോണ്‍-ആല്‍ക്കഹോളിക് ബിയറും നിരസിച്ചിരുന്നു. പിഎച്ച് ലെവല്‍ അവ്വധിക്കപ്പെട്ടതിലും കൂടുതലായതാണ് കാരണം.
ഇന്ത്യയില്‍ ഇറക്കുമതിക്ക് അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിക്കുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും മൂന്ന് ഘട്ട പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതാണ്. ഗുണമേന്മയുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ മാത്രം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുള്ളു എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഈ നീക്കം.
Discussion about this post