ബെംഗളൂരു: ബെംഗളൂരു ഇന്ദിരാഗനഗറിൽ വ്ലോഗറെ മലയാളി കാമുകൻ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. വ്ലോഗറായ മായ ഗൊഗോയിയെ ക്രൂരമായി ആണ് പ്രതി ആരവ് കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹത്തോടൊപ്പം ഇയാൾ രണ്ട് ദിവസത്തോളം താമസിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് ദിവസവും മൃതദേഹത്തിന് മുന്നിൽ ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നുവെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
പ്രതിക്കായി പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കേരളത്തിലുള്‍പ്പെടെ തിരച്ചിൽ നടത്തുന്നുണ്ട്.
കൊല്ലപ്പെട്ട മായ തൻ്റെ സഹോദരിയോടൊപ്പമാണ് ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഓഫീസ് പാർട്ടിയിൽ പങ്കെടുക്കുന്നതിനാൽ വീട്ടിൽ വരില്ലെന്ന് സഹോദരിയെ വിളിച്ച് അറിയിച്ചു. മായയും ആരവും കഴിഞ്ഞ ശനിയാഴ്ചയാണ് സർവീസ് അപ്പാർട്ട്മെൻ്റ് ബുക്ക് ചെയ്തിരുന്നത്. ഞായറാഴ്ച അർധരാത്രിയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നത്.
മൃതദേഹത്തിനൊപ്പം ഒരു ദിവസം ചെലവഴിച്ചതിനാൽ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് പുറത്തേക്ക് കൊണ്ടുപോകാൻ കൊലയാളി പദ്ധതിയിട്ടിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post