അബുദാബി: പാകിസ്താന്‍ പൗരന്മാര്‍ യുഎഇയ്ക്ക് നിരന്തര തലവേദനയാകുന്നുവെന്ന് റിപ്പോര്‍ട്ട് . നിയമലംഘനങ്ങള്‍ പതിവായതിന് പിന്നാലെ ഇവര്‍ക്ക് യുഎഇയിലേക്ക് വരാനും ജോലി തേടാനുമുള്ള നിബന്ധനകള്‍ കടുപ്പമാക്കിയിരിക്കുകയാണ് യുഎഇ. ഇനിമുതല്‍ സ്വദേശത്തെ അതാത് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ യുഎഇയിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന് പാകിസ്താന്‍ അധികൃതരോട് യുഎഇ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ‘ദി ട്രിബ്യുണ്‍’ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താന്‍ ഓവര്‍സീസ് എംപ്ലോയ്മെന്റ് പ്രൊമോട്ടേഴ്‌സ് അസ്സോസിയഷന്‍ പ്രതിനിധികളെ ഉദ്ധരിച്ച് ‘ദി ട്രിബ്യുണാ’ണ് ഇപ്പോള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക് പൗരന്മാര്‍ക്ക് ഇനിമുതല്‍ തൊഴില്‍ വിസയ്ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരിക്കുകയാണ് യുഎഇ
എന്നാല്‍ യുഎഇയുടെ ഈ നീക്കത്തെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണ് എന്നും പാകിസ്താന്‍ ഓവര്‍സീസ് എംപ്ലോയ്മെന്റ് പ്രൊമോട്ടേഴ്‌സ് അസ്സോസിയഷന്‍ വൈസ് ചെയര്‍മാന്‍ അദ്‌നാന്‍ പരാച പറഞ്ഞു. പാകിസ്താന്‍ പൗരന്മാര്‍ രാജ്യത്ത് എത്തിയ ശേഷം വ്യാപകമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഭിക്ഷാടനത്തിലും ഏര്‍പ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇ നടപടികള്‍ കടുപ്പിച്ചത്.നിലവില്‍ പാകിസ്താനിലെ 30 നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് നടപടികള്‍ കടുപ്പിച്ചത്.
സൗദി അറേബ്യക്ക് ശേഷം ഏറ്റവും കൂടുതല്‍ പാകിസ്താനി പൗരന്മാര്‍ തൊഴിലിനായി ആശ്രയിക്കുന്ന രാജ്യം കൂടിയാണ് ് യുഎഇ. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം തങ്ങളുടെ 4300 ഭിക്ഷക്കാരെയാണ് പാകിസ്താന്‍ തടഞ്ഞത്. എത്രയും വേഗം ഈ വിഷയം പരിഹരിക്കാന്‍ പാകിസ്താനോട് യുഎഇ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Discussion about this post