ദിനോസറുകളുടെ കൂട്ടത്തിലെ ‘ ഭീകരനാ’യിരുന്നു ടൈറനോസോറസ് റെക്സ് അഥവാ ടി – റെക്സ് എന്ന ഭയങ്കരന്‍. വെലോസിറാപ്റ്റര്‍, ട്രൈസെറാടോപ്സ്, ബ്രാക്കിയോസോറസ് തുടങ്ങി വിവിധ ജീനസില്‍പ്പെട്ട ദിനോസറുകള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നെങ്കിലും ഏറ്റവും ക്രൂര പരിവേഷം ലഭിച്ചിരിക്കുന്നത് ടി – റെക്‌സുകള്‍ക്കാണ്.
ഈ മാംസഭോജിയും ഭീകരനുമായ ദിനോസറിന്റെ ബന്ധുക്കള്‍ ഇന്നും ഭൂമിയിലുണ്ടോ. ഉണ്ടെന്ന് മാത്രമല്ല അവ നമ്മുടെ വീട്ടില്‍ തന്നെയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 2008-ല്‍ നടത്തിയ ഒരു പഠനവും അതിന് പിന്നാലെ വന്ന ചില തെളിവുകളുമാണ് ഈ വാദം സ്ഥിരീകരിക്കുന്നത്. , 68 ദശലക്ഷം വര്‍ഷം പഴക്കമുള്ള ടി. റെക്സിന്റെ അസ്ഥികള്‍ ഉപയോഗിച്ച് ഗവേഷക സംഘം, ഇന്ന് ജീവിച്ചിരിക്കുന്ന മൃഗങ്ങളുടെ അസ്ഥികളില്‍ കാണപ്പെടുന്ന കൊളാജന്‍ പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്തു.
മാസ്സ് സ്‌പെക്ട്രോമെട്രി ഉപയോഗിച്ചാണ് കൊളാജന്‍ കണ്ടെത്തിയത്, ടി. റെക്സിന്റെ വിവിധ മൃഗ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാന്‍ കഴിയുന്ന ഫാമിലി ട്രീകള്‍ സൃഷ്ടിക്കാന്‍ ടീം ഈ ഫലങ്ങള്‍ ഉപയോഗിച്ചു ഇത് ആദ്യം ടി. റെക്സിനെ ആര്‍ക്കോസൗറി ഗ്രൂപ്പിലുള്ളതാണെന്ന് ഉറപ്പിച്ചു, ഇത് പക്ഷികളും മുതലകളും പങ്കിടുന്ന ഒരു ഗ്രൂപ്പാണ്, പിന്നാലെ നടന്ന വിശദമായ വിശകലനങ്ങളില്‍ അത് പക്ഷികളോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നവയായിരുന്നു
. ഇതിനര്‍ത്ഥം ഈ കൊളാജന്‍ കോഴികളുടേയും ഒട്ടകപ്പക്ഷികളുടേയും സാദൃശ്യമുള്ളതാണ്, ടി. റെക്‌സുമായി ഏറ്റവും അടുത്ത ബന്ധു ഏതാണ്? ഒന്നുകില്‍ ഒരു കോഴി അല്ലെങ്കില്‍ ഒട്ടകപ്പക്ഷി.
ഏകദേശം 65 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച കൂറ്റന്‍ ഛിന്നഗ്രഹ പതനമാണ് ടി – റെക്‌സ് അടക്കമുള്ള ദിനോസറുകളെയെല്ലാം ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയത്. അതിന് മുമ്പുള്ള 165 ദശലക്ഷം വര്‍ഷങ്ങള്‍ ഇക്കൂട്ടര്‍ ഭൂമിയില്‍ ജീവിച്ചിരുന്നു. ദിനോസര്‍ ഫോസിലുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
Discussion about this post