2015-ലാണ് കഥയുടെ ആരംഭം , ഓസ്ട്രേലിയയിലെ മെല്‍ബണിനടുത്തുള്ള മേരിബറോ റീജിയണല്‍ പാര്‍ക്കില്‍ ഡേവിഡ് ഹോള്‍ എന്നൊരാള്‍ ഒരു അസാധാരണമായ പാറകഷണം കണ്ടെത്തി. അതിലെ മഞ്ഞകലര്‍ന്ന നിറവും ഭാരവുമൊക്കെയാണ് അയാളെ അതിശയിപ്പിച്ചത്. ഒരു മെറ്റല്‍ ഡിറ്റക്ടറുമായെത്തി പരിശോധിച്ചപ്പോള്‍ അയാള്‍ ഒരു നിഗമനത്തിലെത്തി ചേര്‍ന്നു ഇതൊരു സ്വര്‍ണ്ണപ്പാറയാണെന്ന്.
ആ നിഗമനത്തിലെത്താന്‍ ഒരു കാരണവുമുണ്ട്. മേരിബറോ ഗോള്‍ഡ്ഫീല്‍ഡ് മേഖലയിലാണ്, വീട്ടിലേക്ക് കൊണ്ടുപോയ പാറക്കഷണം പൊട്ടിച്ചുനോക്കാനായി ഹോള്‍ ഒരു റോക്ക് സോ, ഒരു ആംഗിള്‍ ഗ്രൈന്‍ഡര്‍, ഒരു ഡ്രില്‍ എന്നിവയൊക്കെ പരീക്ഷിച്ചു എന്നാല്‍ അതൊന്നും ഒരുമാറ്റവും ഈ പാറക്കഷണത്തിന് ഉണ്ടാക്കിയില്ല. പിന്നീട് അദ്ദേഹം ആസിഡൊഴിച്ചുനോക്കി എങ്കിലും ഒരു വിള്ളല്‍ പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തന്റെ ശ്രമം അദ്ദേഹം ഉപേക്ഷിച്ചു, എങ്കിലും ഈ പാറ ഹോള്‍ കയ്യില്‍ തന്നെ സൂക്ഷിച്ചു.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഒരു അപൂര്‍വ ഉല്‍ക്കാശിലയായിരുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ്.4.6 ബില്യണ്‍ വര്‍ഷം പഴക്കമുള്ളതാണ് ഈ ഉല്‍ക്കാശില അത് കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള പട്ടണത്തിന്റെ പേരായ മേരിബറോ എന്ന് തന്നെയാണ് അവര്‍ അതിനെ വിളിച്ചത്. സ്വര്‍ണമാണെന്ന് കരുതി ഹോള്‍ സൂക്ഷിച്ച ഈ ശില സത്യത്തില്‍ സ്വര്‍ണ്ണത്തേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ള ഒന്നാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
Discussion about this post