ഭക്ഷ്യ വസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ഭക്ഷ്യ സുരക്ഷാ അസിസ്റ്റ് കമ്മീഷണർ ഇതിന് സംബന്ധിച്ച് മാർഗ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തട്ടുകടകൾ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണ വസ്തുക്കൾ പൊതിയുന്നതിനായി പത്രങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനോടനുബന്ധിച്ചാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. പത്രക്കടലാസുകളിൽ പൊതിയുന്നതിലൂടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. ലെഡ് പോലെയുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരും . മാത്രമല്ല രോഗവാഹികളായ സൂക്ഷ്മജീവികൾ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു,
കൂടാതെ എണ്ണ പലഹാരങ്ങളിലെ എണ്ണ കളയുന്നതിനായും പത്രങ്ങൾ ഉപയോഗിക്കരുത്. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും സുരക്ഷിതവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ മാർഗ്ഗങ്ങൾ സ്വീകരിക്കണം എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.












