ഭൂമിയിലെ ജീവന്റെ ഉത്ഭവത്തിലേക്കും അന്യഗ്രഹ ജീവികളിലേക്കും വിരല്‍ ചൂണ്ടുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
വടക്കന്‍ കാലിഫോര്‍ണിയയിലെ നീരുറവകളില്‍കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ മറ്റ് രാസവസ്തുക്കളാക്കി മാറ്റുന്ന ഒരു സൂക്ഷ്മാണുവിനെ കണ്ടെത്തിയിരിക്കുകയാണ് ഇവര്‍. ഈ പ്രക്രിയ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുക മാത്രമല്ല, ് നമ്മുടെ ഗ്രഹത്തിലെ ആദ്യകാല പ്രവര്‍ത്തനമായ കാര്‍ബണ്‍ ഫിക്‌സേഷന്റെ പുതിയ രീതികളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.
ആര്‍ക്കിയോണ്‍ എന്നറിയപ്പെടുന്ന ഒരു തരം ഏകകോശ ജീവരൂപമായ സൂക്ഷ്മാണുക്കള്‍, കാര്‍ബണ്‍ ഫിക്‌സേഷനിലൂടെ കാല്‍സ്യം, ഹൈഡ്രജന്‍, മീഥെയ്ന്‍ വാതകങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ജലം സൃഷ്ടിക്കുന്നു, ഇത് ജലത്തില്‍ വളരുന്ന സസ്യജാലങ്ങള്‍ക്ക് മികച്ച വളര്‍ച്ചയ്ക്ക് സഹായകരമാകുന്നു. ആദിമകാലത്ത് ഭൂമിയിലോ മറ്റ് ഗ്രഹങ്ങളിലോ ഉണ്ടായിരുന്ന കഠിനമായ പരിസ്തിഥികളില്‍ ജീവന്‍ എങ്ങനെ ഉടലെടുത്തുവെന്ന് പ്രതിഫലിപ്പിക്കുന്ന ഒരു കണ്ടെത്തല്‍. ‘ഇത് ജീവന്റെ ഉത്ഭവത്തെക്കുറിച്ച് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കും,’ ഗവേഷകര്‍ പറയുന്നു.
ജൈവഇന്ധനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇത്തരം സൂക്ഷ്മ ജീവികളെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗവേഷകര്‍. കൂടാതെ ഏത് പ്രതികൂല കാലാവസ്ഥയിലും സസ്യജാലങ്ങള്‍ വളരാനും പരിസ്ഥിതി നിലനിര്‍ത്താനുമൊക്കെ ആര്‍ക്കിയോണുകള്‍ വലിയ സഹായകരമാകുമെന്നാണ് ഇതുവരെയുള്ള കണ്ടെത്തിയിരിക്കുന്നത്.












Discussion about this post