തിരുവനന്തപുരം: തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി . മംഗലപുരത്ത് സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ മധു മുല്ലശേരി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോയി. എൻ ജലീലിനെയാണ് പുതിയ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും സെക്രട്ടറിയായ മധുവിനെതിരെ രൂക്ഷ വിമർശനം ജില്ലാ നേതൃത്വം ഉന്നയിച്ചിരുന്നു.
മധുവിനെതിരെ ജില്ലാ നേതൃത്വമാണ് കടുത്ത നിലപാട് എടുത്തിരിക്കുന്നത്. മധുവിനെ ഒരിക്കൽ കൂടി ഏരിയാ സെക്രട്ടറി ആകണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി വി ജോയ് ജലീലിനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ് ജലീൽ.
പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ മധു സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. മധു മുല്ലശേരി പാർട്ടി വിട്ടേക്കുമെന്നുള്ള സൂചനകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
സിപിഎമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവെയ്ക്കും. നിരവധി പ്രവർത്തകരും പാർട്ടി വിടും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ സന്തോഷിച്ചയാളാണ് വി ജോയി. ജോയി ജില്ലാ സെക്രട്ടറിയായ ശേഷം വിഭാഗീയത കൂ
ടിയെന്നും മധു ആരോപിച്ചു .
Discussion about this post