കണ്ണൂർ: സന്ദീപ് വാര്യർക്ക് കൃത്യമായ താക്കീതുമായി യുവമോർച്ചാ പ്രവർത്തകർ. പ്രസ്ഥാനത്തിന്റെ നേരെ വരുവാനോ , ബലിദാനികളെ അധിക്ഷേപിക്കുവാനോ സന്ദീപ് വാര്യർ ശ്രമിക്കരുത്. അങ്ങനെ ഉണ്ടായാൽ പ്രതികരണം രൂക്ഷമായിരിക്കും. യുവ മോർച്ച പ്രവർത്തകർ വ്യക്തമാക്കി. കണ്ണൂർ അഴിക്കോടിൽ ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് സന്ദീപ് വാര്യർക്ക് വ്യക്തമായ താക്കീത് യുവമോർച്ച നൽകിയത്.
30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്തയാളാണ് സന്ദീപ് വാര്യർ. പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെയാണ് നിങ്ങൾ ഉപയോഗിക്കുന്നത്. ഇത് തുടരാനാണ് സന്ദീപ് വാര്യർ ഉദ്ദേശിക്കുന്നതെങ്കിൽ പാലക്കാട് വച്ച് തന്നെ പ്രതികരണം ഉണ്ടാകുമെന്നും യുവമോർച്ച പ്രവർത്തകർ തുറന്നടിച്ചു.
Discussion about this post