തിരുവനന്തപുരം: പി.ജെ.ജോസഫ്, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സീറ്റ് സംബന്ധിച്ച വിവാദം ഉണ്ടായ ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
നിലവിലെ നാലു സീറ്റ് കൂടാതെ രണ്ട് സീറ്റുകള്‍ കൂടി വേണമെന്ന് ജോസഫ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് സീറ്റ് വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവര്‍ക്ക് സീറ്റ് കിട്ടിയേ തീരുവെന്ന് ജോസഫ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ അവഗണിക്കുന്നതായും ജോസഫ് പരാതിപ്പെട്ടു.
Discussion about this post