പങ്കാളിയെ വാടകയ്ക്കെടുക്കുന്ന ഒരു രാജ്യമുണ്ട്. വിയറ്റ്നാം. വിയറ്റ്നാമിലെ യുവതീയുവാക്കളാണ് ഇത്തരത്തില്‍ വ്യാജ പങ്കാളികളെ വാടകയ്ക്കെടുക്കുന്നത്. വിവാഹം കഴിക്കുന്നതിനായുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദമാണ് ഇതിന്് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കുടുംബങ്ങള്‍ യുവതീയുവാക്കള്‍ക്ക് മേല്‍ വിവാഹം കഴിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുന്നത് പതിവാണ്. പറ്റിയൊരു പങ്കാളിയെ ലഭിക്കാത്ത ചിലര്‍ ഒരു പങ്കാളിയെ വാടകയ്ക്ക് എടുത്ത് കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
മിന്‍ഹ് തൂ എന്ന 30കാരിയുടെ അനുഭവമിങ്ങനെ. കുടുംബത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ ഈ വര്‍ഷമാദ്യമാണ് ഒരു കാമുകനെ വാടകയ്ക്കെടുത്തത്. ലൂണാര്‍ ന്യൂഇയറിന് കാമുകനെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് മിന്‍ഹിന്റെ മാതാപിതാക്കള്‍ വാശിപിടിച്ചു. പിന്നാലെ വാടകയ്ക്കെടുത്ത കാമുകനോടൊപ്പമാണ് മിന്‍ഹ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയ അയാള്‍ അമ്മയെ പാചകത്തില്‍ സഹായിച്ചു. ബന്ധുക്കളോട് സൗമ്യമായി പെരുമാറി. നാളുകള്‍ക്ക് ശേഷമാണ് അച്ഛനും അമ്മയും ഇത്രയധികം സന്തോഷിച്ച് കാണുന്നത്,” മിന്‍ഹ് പറഞ്ഞു.
അത്തരം വാടക സേവനം നല്‍കുന്നയാളാണ് ഹ്യു തുവാന്‍ എന്ന 25കാരന്‍. ഹാനോയ് സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷമായി ഈ ബിസിനസ് രംഗത്ത് ശ്രദ്ധ പതിപ്പിച്ചുവരികയാണ് ഇയാള്‍. 10 യുഎസ് ഡോളര്‍ മുതല്‍ 20 യുഎസ് ഡോളര്‍ വരെയാണ് ഹ്യു കസ്റ്റമറിനോടൊപ്പമുള്ള ഔട്ടിംഗിന് ഈടാക്കുന്നത്. കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് 40 യുഎസ് ഡോളര്‍(3387 രൂപ) ആണ് ഹ്യൂ കസ്റ്റമറില്‍ നിന്ന് വാങ്ങുന്നത്.
മാസത്തില്‍ 3-4 പേര്‍ക്കാണ് താന്‍ സേവനം നല്‍കുന്നതെന്നും തന്റെ ജോലിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണിതെന്നും ഹ്യൂ വ്യക്തമാക്കി. വൈകാരികമായ ബന്ധം, ലൈംഗികാതിക്രമം എന്നിവ പാടില്ലെന്ന കര്‍ശന കരാറിന്റെ അടിസ്ഥാനത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post