ന്യൂഡൽഹി: ചൈനയുടെ പിന്തുണയോടെ പാകിസ്ഥാൻ നാവികസേനയുടെ ആശ്ചര്യജനകമായ വളർച്ചയെക്കുറിച്ച് ഇന്ത്യക്ക് അറിയാമെന്നും അവരുടെ പ്രവർത്തനങ്ങൾ ന്യൂഡൽഹി “സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും” തുറന്നു പറഞ്ഞ് നേവി ചീഫ് അഡ്മിറൽ ഡികെ ത്രിപാഠി.
“പിഎൽഎ നാവികസേന, അവരുടെ യുദ്ധക്കപ്പലുകൾ, ഗവേഷണ കപ്പലുകൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക സേനകളെ ഞങ്ങൾ നിരീക്ഷിച്ചുവരുകയാണ്. അവർ എന്താണ് ചെയ്യുന്നതെന്നും അവർ എവിടെയാണെന്നും ഞങ്ങൾക്ക് അറിയാം,” അഡ്മിറൽ ത്രിപാഠി പറഞ്ഞു.
നാവിക ശക്തി വർധിപ്പിക്കുന്നതിനായി 62 കപ്പലുകളും ഒരു അന്തർവാഹിനിയും നിലവിൽ പാക്കിസ്ഥാനിൽ നിർമാണത്തിലാണെന്നും നാവികസേനാ മേധാവി പറഞ്ഞു. പാക്കിസ്ഥാൻ്റെ സമുദ്രമേഖലയിലെ വൈദഗ്ധ്യം വർദ്ധിപ്പിക്കാൻ ചൈന സഹായിക്കുന്നതിനെ കുറിച്ചും അഡ്മിറൽ ത്രിപാഠി പറഞ്ഞു, ആ രാജ്യത്തെ സൈനികമായി ശക്തമാക്കുന്നതിൽ ബീജിംഗിൻ്റെ താൽപ്പര്യമാണ് ഇത് കാണിക്കുന്നത്.
“അവരുടെ എട്ട് പുതിയ അന്തർവാഹിനികൾ കൂടെ ആകുന്നതോടെ പാകിസ്ഥാൻ നാവികസേനയ്ക്ക് കാര്യമായ പോരാട്ട ശേഷിയുണ്ടാകുമെങ്കിലും അവരുടെ കഴിവുകളെക്കുറിച്ച് ഞങ്ങൾക്ക് പൂർണ്ണമായി അറിയാം എന്നും നാവിക സേന മേധാവി വ്യക്തമാക്കി. എന്നാൽ അവരിൽ നിന്നുള്ള എല്ലാ ഭീഷണികളും നേരിടാൻ രാജ്യം പര്യാപ്തമാണ്. അതിനനുസരിച്ച് ഞങ്ങളും നമ്മുടെ തന്ത്രങ്ങൾ മാറ്റുന്നുണ്ട്.
Discussion about this post