മുംബൈ; 10 വർഷമായി എംഎസ് ധോണിയുമായി സംസാരിച്ചിട്ടെന്ന് വെളിപ്പെടുത്തി ഹർഭജൻ സിങ്. താരത്തിന്റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ മാച്ച് വിന്നിംഗ് കോംബോ ആയിരുന്ന ഹർഭജൻ സിങ്ങും എം എസ് ധോണിയും തമ്മിൽ എങ്ങനെ അകന്നുവെന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യം. 2007ലും 2011ലും ഒരുമിച്ച് രണ്ട് ലോകകപ്പുകൾ നേടിയ മുൻ ഇന്ത്യൻ ടീമംഗങ്ങൾ 10 വർഷത്തിലേറെയായി പരസ്പരം സംസാരിച്ചിട്ടില്ലെന്ന് അത്ഭുതമാണെന്ന് ആരാധകർ പറയുന്നു.
2015ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിലാണ് ഹർഭജനും ധോണിയും അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. മൂന്ന് വർഷത്തിന് ശേഷം അവർ വീണ്ടും ഒന്നിച്ചു, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി രണ്ട് സീസണുകൾ കളിച്ചു . എന്നിരുന്നാലും, മത്സരങ്ങളെക്കുറിച്ചുള്ള അവരുടെ ഫീൽഡ് ചർച്ചകൾ ഒഴികെ, ഒരു ദശാബ്ദത്തിലേറെയായി ധോണിയോട് സംസാരിച്ചിട്ടില്ലെന്ന് ഹർഭജൻ പറയുന്നു.
‘ഇല്ല, ഞാൻ ധോണിയോട് സംസാരിക്കില്ല, ഞാൻ CSK യിൽ കളിക്കുമ്പോൾ, ഞങ്ങൾ ജോലിസംബന്ധമായി സംസാരിച്ചു, പക്ഷേ ഞങ്ങൾ വ്യക്തിപരമായി സംസാരിച്ചില്ല, 10 വർഷവും അതിലധികവും കഴിഞ്ഞു. എനിക്ക് കാരണമില്ല, ഒരുപക്ഷേ അവൻ അങ്ങനെ ചെയ്‌തേക്കാം. ഞാൻ സംസാരിക്കില്ലെന്ന് ഹർഭജൻ സിങ് തീർത്തുപറഞ്ഞു.
Discussion about this post