ചെന്നൈ: അമരൻ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള ആളുകളുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച സൈനികൻ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രം വലിയ പ്രശംസ ആയിരുന്നു നേടിയത്. സമൂഹമാദ്ധ്യമങ്ങളിലും ഈ ചിത്രം വലിയ ചർച്ചയ്ക്ക് വഴിവച്ചു. സിനിമയുടെ വിജയത്തിന് പിന്നാലെ താരം ഗോവ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തുന്നു. ഇവിടെ സംസാരിക്കുന്നതിനിടെ അദ്ദേഹം നടത്തിയ പരാമർശം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എലോൺ മസ്‌കിന് എപ്പോൾ വേണമെങ്കിലും തന്റെ എക്‌സ് അക്കൗണ്ട് ബ്ലേക്ക് ചെയ്യാം എന്നായിരുന്നു നടന്റെ പരാമർശം. എന്തുകൊണ്ടാണ് താരം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്?. എലോൺ മസ്‌കിനെ എന്തുകൊണ്ടാണ് നടൻ ഭയക്കുന്നത്?. ഇതിന്റെ കാരണം അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ.
എക്‌സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോഗം കുറച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഇതിനിടെയാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. കഴിഞ്ഞ രണ്ട് മാസമായി സോഷ്യൽ മീഡിയ ഉപയോഗം താൻ വളരെയധികം കുറച്ചിരിക്കുന്നു. നിങ്ങൾ മൊബൈൽ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ ഇന്റർനെറ്റിൽ വിവരങ്ങൾ തിരയൂ. ഇതാണ് നിങ്ങൾക്കായി നൽകാനുള്ള ഉപദേശം. സോഷ്യൽ മീഡിയ പ്രത്യേകിച്ച് എക്‌സ് കൂടുതലായി ഉപയോഗിക്കരുത്. ഇത് കേട്ടാൽ എലോൺ മസ്‌ക് തന്റെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ആക്കിയേക്കാം. അങ്ങനെ ചെയ്താൽ അത് തന്റെ ഏറ്റവും വലിയ വിജയം ആയിരിക്കും എന്നും താരം പറഞ്ഞു.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം നമുക്ക് അനാവശ്യ മാനസിക സമ്മർദ്ദം നൽകും. പ്രത്യേകിച്ച് നെഗറ്റീവ് കമന്റുകൾ ലഭിക്കുമ്പോൾ. ഇത്തരം നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളിൽ നിന്നും വിട്ട് നിൽക്കണം എങ്കിൽ സോഷ്യൽ മീഡിയയെ നിങ്ങളുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തൂ എന്നും താരം പറഞ്ഞിരുന്നു.
Discussion about this post