കൊല്ലം : ഭാര്യ ഓടിച്ചിരുന്ന കാറിനെ പിന്തുടർന്നെത്തി പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പത്മരാജന്റെ മൊഴി പുറത്ത്. ഭാര്യ അനിലയെ കൊലപ്പെടുത്തിയതിൽ യാതൊരു മാനസിക പ്രയാസമില്ല. തന്റെ മകളെ ഓർത്ത് മാത്രമാണ് തനിക്ക് വിഷമമുള്ളത് എന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് ഒരുമാസം മുൻപ് അനില ബേക്കറി ആരംഭിച്ചിരുന്നു . ആ സൗഹൃദം നിർത്തണമെന്ന് ഞാൻ അനിലയോട് പറഞ്ഞിരുന്നു . എത്ര പറഞ്ഞിട്ടും അനില ആ സൗഹൃദം നിർത്തിയില്ല. കഴിഞ്ഞ ദിവസം ബേക്കറിയിൽ വച്ച് ഹനീഷ് തന്നെ മർദ്ദിച്ചപ്പോൾ അനില നോക്കി നിൽക്ക മാത്രമാണ് ചെയ്തത്. ഒന്ന് പിടിച്ച് മാറ്റുക പോലും ചെയ്തില്ല. അത് തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
കൊല്ലം ചെമ്മാമുക്കിലാണ് കൊല നടന്നത്. കട്ടപൂട്ടി ഇറങ്ങുന്നത് വരെ പത്മരാജൻ അനിലയെ കാത്ത് നിന്നു. അനിലയുടെ കാർ കടപ്പാക്കട എത്തിയത് മുതൽ പ്രതി ഒമ്നിയിൽ പിന്തുടർന്നു. ചെമ്മാൻമുക്ക് എത്തിയപ്പോൾ ഒമ്നി വാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേർത്ത് ഇടിച്ചു നിറുത്തി. പിന്നീട് കാറിലേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അനില മരിച്ചു.
Discussion about this post